Monday 28 October 2013

പിതാശ്രീ....


പിതാശ്രീ....

കൂട്ടുകാരുടെ ആശംസകള്‍ കേട്ടാണ് എഴുന്നേറ്റത്..ദൈവമേ ഇന്നത്തെ സൂര്യന്‍ പടിഞ്ഞാറു അസ്തമിക്കുമ്പോള്‍ പ്രായം 28..(എന്‍റെ സൂര്യ ഇന്നത്തെ അസ്തമിക്കല്‍ ഒരു വല്ലാത്ത അസ്തമിക്കലാട്ടോ)..അങ്ങനെ കുളിച്ചു കുറി തൊട്ടു ഓഫീസില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ അമ്മ പറഞ്ഞു " ഹാപ്പി ബര്‍ത്ത് ഡേ ടു യു"..ഒത്തിരി സന്തോഷം അമ്മാ എന്നു പറഞ്ഞു ഹെല്‍മെറ്റും എടുത്ത് പടിയിലിറങ്ങി ചെരിപ്പിടുമ്പോള്‍ പ്രീയപെട്ട പിതാശ്രീ അവടെ ഇരുന്നു പത്രം വായിക്കുന്നു..അല്ല ഒന്ന് പറഞ്ഞൂടെ ഹാപ്പി ബര്‍ത്ത് ഡേ എന്നു..അച്ഛന്‍ ഒരു തികഞ്ഞ സഖാവ് ആയോണ്ടാണോ..? അതോ ജമ്മു കാശ്മീരിലെ വെടിവെപ്പിനെ കുറിച്ചോര്‍ത്തു വേവലാതിപ്പെട്ട് ഇരികുന്നത് കൊണ്ടാണോ..എന്തായാലും പോന്നച്ചാ മോശമാണെ..ബൈക്കില്‍ കയറി കിക്കര്‍ അടിക്കുമ്പോ പെട്ടെന്നൊരു ശബ്ദം." മോനെ "..ഹെ..അച്ഛന്‍ വിഷ് ചെയ്യാന്‍ പോണു..അതിനായി കാതോര്‍ത്തു നില്‍കുമ്പോള്‍ കേട്ടു " മോനെ നീ ചായ കുടിചിട്ടാണോ പോണേ..പിന്നേയ് സൂക്ഷിച്ചുപോണം വണ്ടി ഓടിക്കുമ്പോ ഫോണില്‍ സംസരികണ്ട കേട്ടല്ലൊ.."..എന്താന്ന് അറിയില്ല എവ്ടെയോ ഒരു സെന്റി കാറ്റടിച്ചപോലെ..ഹാപ്പി ബര്‍ത്ത്മ ഡേ റ്റു യു എന്ന വാചകത്തെ പരിചയം ഇല്ലാതോണ്ടാണോ അച്ഛന്‍ ഇങ്ങനെ പറഞ്ഞെ..?? ഒരികലുമല്ല..പിന്നെ..സ്വന്തം മകനെ വിഷ് ചെയ്യുനതിനെക്കളും പ്രധാനമാണ് അവന്റെ സുരക്ഷ എന്ന ചിന്തയാണ് അച്ചനെകൊണ്ട് അങ്ങനെ പറയിപിച്ചത്..ആ ഒരൊറ്റ ഡയലോഗ് കൊണ്ട് എനിക്ക് കിട്ടിയത് പതിനായിരം ആശംസകള്‍ക്ക് മേലെയുള്ള സുരക്ഷാകവചം ആണ്....!!

വാല്‍കഷണം- ഒരുപാട് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിട്ടും തന്റെതായ സാഹചര്യങ്ങള്‍ കൊണ്ട് പഠിക്കാന്‍ പറ്റാതെ വന്ന...ആ കുറവ് സ്വന്തം മക്കളിലൂടെ നേടിയെടുക്കുന്ന എല്ലാ അച്ഛന്മാര്കും ഈ കുറിപ്പ് സമര്‍പ്പിക്കുന്നു അഥവാ ഡെഡിക്കേറ്റ്ചെയ്യുന്നു....!! വേരുതെയല്ലച്ചാ രാഷ്ട്രഭാഷയില്‍ നിങ്ങളെ പിതാ വിന്റെ കൂടെ " ശ്രീ " കൂട്ടിവിളികുന്നെ...പിതാശ്രീ ഞാന്‍ നിങ്ങളെ ഓര്‍ത്തു അഭിമാനിക്കുന്നു...!!


No comments:

Post a Comment