Monday 28 October 2013

ഡെമോഹംസം....

ഡെമോഹംസം....

തുടക്കം...(സീന്‍ 1)

ഇവന് ഇതെന്താ പറ്റിയെ? ഇവന് വേറെ ആരെയും കിട്ടിയില്ലെ?... കോളേജ്നു പുറത്തെ സെയിന്‍ ഹോട്ടലിലെ ഇരുണ്ട മുറിയില്‍ വെച്ചു പ്രീയ മിത്രത്തിന്റെ മനസിലെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിപോയതാണ്...അവള് കാണാന്‍ കുഴപ്പമൊന്നുമില്ല പക്ഷെ സ്വഭാവം..?ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു വാനമ്പാടി( ഞങ്ങള്‍ അങ്ങനെയാ അവളെ വിളിക്കണേ)..ഇവനെങ്ങനെ അവളോട്‌..??? കോളേജില്‍ അത്യാവശ്യം നല്ല ഒരു ഇമേജ് ഉള്ള ഇവന്‍ വേറെ ആരെയും കിട്ടിയില്ലേ....?? ചുമ്മാ ടൈം പാസ്സിനാണോ? ഹേയ് അതാകില്ല..മുഖം കണ്ടിട്ട് ഇമ്മിണി വല്യ ആത്മാര്ത്ഥേത ആണെന്ന് തോന്നുന്നു...ഇതൊക്കെ ചിന്തിക്കുമ്പോള്‍ അവന്റെ നോട്ടം എനിക്ക് മേടിച്ചു തന്ന പൊറോട്ടയിലും മുട്ടകറിയിലും ആയിരുന്നു...എന്നിട്ടൊരു ഡയലോഗ് “ കഴിച്ചോ..കഴിച്ചോ നന്നായിട്ട് കഴിച്ചോ...!! അപ്പൊ അതാണ് കാര്യം അവന്റെ ഇഷ്ടം ഞാന്‍ പറഞ്ഞു ശെരിയാക്കി കൊടുക്കണം അതിനാണ് ഈ പൊറോട്ടയും മുട്ടക്കറിയും...ഹം..ചേതമില്ലാത്ത ഉപകാരമല്ലേ..ചെയ്തുകൊടുതേക്കാം...എന്നാലും അളിയാ നിന്റെണ സെലക്ഷന്‍...അയ്യേ അയ്യയ്യേ...എന്നൊക്കെ മനസ്സില്‍ പറഞ്ഞുകൊണ്ട് കൈകഴുകാന്‍ പോയി തിരിച്ചു വന്നപ്പൊ ബില്ലില്‍ നോക്കി ഇതെല്ലാം വേരുതെയാകുമോ എന്നോര്ത്ത് നെടുവീര്പ്പി.ടുന്ന അവന്റെ മുഖം കണ്ടപ്പോ ഒന്നുറപ്പായി...നടന്നില്ലേല്‍ ഇതിനൊക്കെ അവന്‍ കണക്കു പറഞ്ഞു ചീത്ത പറയും...ഹം അങ്ങനെ ഉറ്റ മിത്രതിനു വേണ്ടി ഒരു ഹംസം ആകാം...ഈ കാലഘട്ടത്തിലെ ഒരു ഡെമോവെര്ഷുന്‍ ഹംസം..!!

സീന്‍ 2

ലോകത്തിലെ മനോഹരമായ പ്രണയങ്ങളെ പറ്റിയും..അതിനുള്ളിലെ അതിലും സുന്ദരമായ സ്നേഹത്തെപറ്റിയുമൊക്കെ ഒരു വലിയ ക്ലാസ്സ്‌ എടുത്തതിനു ശേഷം( അവള്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നാലും ഒരു മുന്കഒരുതല്‍) അവളോട്‌ നൈസ് ആയിട്ടു ഞാന്‍ ആ കാര്യം അവതരിപ്പിച്ചു...” പിന്നെ ഒന്ന് പോ ചേട്ടാ തമാശ കളിക്കല്ലേ..ആ ചേട്ടന് എന്നേക്കാള്‍ നല്ല കുട്ടിയെ കിട്ടുമല്ലോ..” ഓക്കേ ഡീ എന്നാ ശെരി എന്നും പറഞ്ഞു പോകാനാണ് തോന്നിയത് പക്ഷെ നേരത്തെ കഴിച്ച പൊറോട്ടയും മുട്ടക്കറിയും ബില്ലും ആലോചിച്ചപ്പോ പോകാന്‍ തോന്നിയില്ല...വളരെ മ്ലെച്ചതയോടെ വീണ്ടും ഞാന്‍ പറഞ്ഞു..നീ കേട്ടിട്ടില്ലേ പ്രേമത്തിന് കണ്ണില്ല എന്നു..പിന്നെ അവന്‍ ആത്മാര്ത്ഥോമായിട്ടാ..ഇത് തമാശയല്ല..നിന്നെ കല്യാണം കഴിക്കണം എന്നാണ് അവന്റെ ആഗ്രഹം..ഒന്ന് ചൂടാക്കാന്‍ ഞാന്‍ കൂട്ടിച്ചേര്ത്തം ആ വാചകം കേട്ടപ്പോള്‍ അവളുടെ മുഖം വിടരുന്നത് ഞാന്‍ കണ്ടു- (പക്ഷെ ആ സമയം തന്നെ എവിടന്നോ ഒരു കാറ്റ് വീശി അതും ശക്തമായി...ഹെ അതിനിപ്പോ എന്താ കാറ്റ് അല്ലെ ചിലപ്പോ വീശും അല്ലെ?) നിനക്ക് ഇഷ്ടകെടൊന്നും ഇല്ല അല്ലെ? മറുപടി അറിയാമെങ്കിലും ഞാന്‍ ചുമ്മാ ഒന്ന് ഇട്ടുകൊടുത്തു?...നാണത്തോടെ അവള്‍ പറഞ്ഞു “അയ്യോ ചേട്ടാ ഇഷ്ടമാണ് നൂറുവട്ടം..”ഗുഡ് ലക്കി ഗേള്‍..പിന്നെ ഇത് തുറന്നു പറയാന്‍ നാണം ആയിട്ടു അവന്‍ ദാ ആ ലൈബ്രറിക്ക് മുന്പി ല്‍ നില്കുന്നുണ്ട് നീ വാ നമ്മുക്ക് അങ്ങോട്ട്‌ പോയി ഈ ഇഷ്ടത്തെ ചൂടോടെ അറിയിക്കാം...!!

സീന്‍ 3 (ക്ലൈമാക്സ്‌)

കൊള്ളകാരില്‍ നിന്ന് രാജകുമാരിയെ മോചിപിച്ചു രാജാവിനെ ഏല്പ്പി്ക്കുന്ന സെനാനായകന്റെ പ്രൌഡിയോടെ അവളേം കൊണ്ട് ലൈബ്രറിക്ക് മുന്പി ല്‍ എത്തി മറഞ്ഞു നില്കുുന്ന അവന്റെ അടുക്കല്‍ എത്തി ഞാന്‍ പറഞ്ഞു “ അളിയാ ദെ അപ്പുറത്ത് നില്കുന്നു നീ ആഗ്രഹിച്ച നിന്റെട പെണ്ണ്..നിന്നോടുള്ള ഒരു കുന്നു ഇഷ്ടവുമായി...വിളിച്ചോണ്ട് പോയി പ്രേമിച്ചു തകര്ക്ക ടാ...” ആയിരം തൃശൂര്പൂടരത്തിന്റെ വെടികെട്ട് കാണുന്ന അതെ ആകാംക്ഷയോടെ..അത്ഭുദതോടെ അവന്‍ നന്ദിയോടെ എന്നെ നോകിയപ്പോള്‍ അന്നേരം അവന്റെ വീടിന്റെ ആധാരം ചോദിച്ചാലും അവന്‍ തന്നേനെ എന്നു എനിക്ക് തോന്നി...” ചെല്ലെടാ സൈമാ ചെന്ന് തുറന്നു പറ എന്ന എന്റെത ഡയലോഗ് കേള്ക്കു്നതിനു മുന്പ്് അവന്‍ ഓടി...!! പോയവേഗതിലും ഡബിള്‍ ആയി തിരിച്ചു ഓടി വരുന്ന അവനെ കണ്ടപ്പോ ഞാന്‍ ഓര്ത്തുി..ഹൊ..ഈ പ്രിന്സിനപ്പല്നെ്കൊണ്ട് തോറ്റ്..ഒന്ന് പ്രണയിക്കാനും സമതിക്കില്ലേ..? ഓടി വന്ന അവന്‍ എന്റെ നേരെ വന്നു നിന്നിട്ട് ചോദിച്ചു...” നീ ഏത് രെമ്യയോടാണ് എന്റെ് ഇഷ്ടം പറഞ്ഞത്..ഞാന്‍ പറഞ്ഞു 2ND DC മലയാളത്തിലെ രേമ്യയോടു..എന്ത്യേടാ? എടാ പന്നി...ഞാന്‍ നിന്നോട് പറഞ്ഞത് 2ND DC കെമിസ്ട്രിയിലെ രെമ്യെടെ കാര്യമാടാ..അയ്യോ..പണി പാളിയോ? എടാ അപ്പൊ ഇവളെ എന്ത് ചെയ്യും...? വിറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു... അവളെ..അവളെ നീ കെട്ടെടാ പന്നി..നീ വൈകുന്നേരം സെയിനില്‍ വാട്ടാ ബാക്കി അവിടെവെച്ചു തരാം...എന്നും പറഞ്ഞു അവന്‍ ഒരോട്ടം...!!!

ഇശ്വരാ..രാജാവിന്‌ രാജകുമാരിയെ വേണ്ടാന്ന് ഇനിയിപ്പോ എന്ത് ചെയ്യും..അവളോട്‌ എന്ത് പറയും..ഇപ്പൊ മനസില്ലായി ആ കാറ്റ് എന്തിനാ വീശിയതെന്നു..??? മടിച്ചു മടിച്ചു അവള്ക്കെരികില്ലേക്ക് ചെന്നിട്ടു ഞാന്‍ പറഞ്ഞു..” അല്ല ജീവിതം എന്നു പറയുന്നത് ഇങ്ങനെഒക്കെയ..നമ്മള്‍ ഓരോന്ന് ആഗ്രഹിക്കും ദൈവം മറ്റൊന്ന് നടത്തും..ചേട്ടന്‍ എന്താ ഈ പറയണേ പിന്നേയ് ഞാന്‍ എന്റെു വീട്ടില്‍ പറഞ്ഞു അവര്ക്ക് സമ്മതമാണ്..എന്നോട് പ്രൊസീഡ് ചെയ്തോളാന്‍ പറഞ്ഞു”...അതും കൂടി കേട്ടതോടെ എനിക്ക് തല കറങ്ങുന്നപോലെ തോന്നി.. ശക്തിമാനെ കാത്തുകൊള്ളേണമേ...എന്നു പറഞ്ഞു ഒരു കറക്കം അങ്ങ് കറങ്ങി...എവിടെയോ ഇടിച്ചത് മാത്രം ഓര്മായുണ്ട്..പിന്നെ ഒന്നും ഓര്മംയില്ല...വീണാല്‍ എന്താ ഒരു കന്യകയുടെ ശാപത്തില്‍ നിന്ന് രക്ഷപെട്ടല്ലോ...!! സത്യത്തില്‍ അതൊരു പതനമായിരുന്നു...ഒരു ഡെമോവെര്ഷയന്‍ ഹംസത്തിന്റെ എന്നന്നെക്കുമായുള്ള പതനം...!!

വാല്ക്ഷണം: കണ്ടാല്‍ അറിഞ്ഞില്ലെങ്കിലും കൊണ്ടാല്‍ എങ്കിലും അറിയണെ..!!


No comments:

Post a Comment