Monday 28 October 2013

മഹാഗണികൂടാരത്തിലൂടെ ഒരു യാത്ര....

മഹാഗണികൂടാരത്തിലൂടെ ഒരു യാത്ര....

ഒറ്റ നോട്ടത്തില്‍ രാജകീയപ്രൌഡിയോടെ ഉയര്‍ന്നുനില്‍കുന്ന അപ്പുപ്പന്‍ ഗേറ്റ്...പടികള്‍ ചവിട്ടി കയറുന്നതിനു മുന്‍പ് ആരും നോക്കിനിന്നു പോകുന്ന മുത്തശ്ശന്‍ മഹാഗണി..അതിന്റെ തടിച്ച വേരില്‍ ഇരുന്നു വായില്നോക്കിയാല്‍ എന്തോ പ്രത്യേക അനുഭവമാണ്‌ കിട്ടുക എന്നതാണ് വിശ്വാസം എന്ന് കരുതി ഒറ്റയ്ക്ക് ഈ ശ്രമം അരുത്..അകത്തെയും പുറത്തെയും കാഴ്ചകള്‍ ഒരുപോലെ കാണാന്‍ കഴിയും എന്ന് കൂടിയുള്ള പ്രത്യേകത ഈ മഹാഗണി മുത്തച്ഛന്റെ മാറ്റ് കൂട്ടുന്നു...തൊട്ടടുത്തുള്ള V M A ഹാളില്‍ നിന്നും ഒരിക്കലും നിലക്കാത്ത ആരവങ്ങള്‍ കേള്‍ക്കാം..ഒന്നുകില്‍ അത് വോയിസ്‌ ഓഫ് യൂസി അല്ലെങ്കില്‍ നാടകോത്സവത്തിന് സ്കിന്നെര്‍ ഹോസ്റ്റലിലെ മഹിളാമണികള്‍ കയറിയതിന്റെ പ്രതികരണം ആയിരിക്കും...കുറച്ചുകൂടെ മുന്നോട്ടു പോയാല്‍ മഹാഗണിതത്താല്‍ തീര്‍ത്ത ഒരു അത്ഭുദം..(രാമേട്ടന് നന്ദി)..മഹാത്മജി നട്ട മാവിന്റെ വളര്‍ച്ച നോക്കി അറിയാതെ നില്‍കുമ്പോള്‍ ആയിരിക്കും ഏലിയാസ് ചേട്ടന്റെ പുറകില്‍ നിന്നുള്ള തോണ്ടല്‍..,..ന്ത്യെ ക്ലാസ്സ്‌ ഇല്ലേ ചോദികുന്നത് നമ്മുടെ സ്വന്തം പ്രിന്‍സിപ്പല്‍..,,, അയ്യോ ഉണ്ട് സര്‍,,ദെ പോകുവാ എന്നും പറഞ്ഞു ഓടിയ ഓട്ടം ചെന്ന് നില്‍കുന്നത് കാന്റീന്‍ രാജാവ്‌ പ്രദീപേട്ടന്റെ കാന്റീന്‍ന്റെ അടുക്കളയില്‍..,..പിന്നെ പ്രധാന ഷഫ് അഥവാ കലവറ തലേയവര്‍ രാജന്‍ ചേട്ടനുമായി കത്തിവെച്ചു ഒരു പപ്പടമോക്കെ എടുത്ത് അടിച്ചുകൊണ്ടിരികുമ്പോ ചിലപ്പോ ഒരു സുന്ദരന്‍ വന്നേക്കാം ഒരു പരിപ്പുവട സ്പെഷലിസ്റ്റ്കാരന്‍ സുനി അണ്ണന്‍...,...പിന്നെ ഗോസിപ്പുകള്‍ അറിയാനുള്ള ഒരു സ്കോപ് ഉണ്ട്...ഓള്‍ ദി ബെസ്റ്റ്...!!

പിന്നെ അവിടെ നിന്ന് ഇറങ്ങിയാല്‍ ഒരു കണ്‍ഫ്യൂഷന്‍ വരാന്‍ സാധ്യതഉണ്ട് കാരണം BBC യിലെ പ്രണയങ്ങള്‍ക്കിടയിലൂടെ നടന്നു പേരറിയാ മരത്തിന്‍ ചോട്ടില്‍ ഇരുന്നു കാമുകിയുമായി കിന്നാരം പറയണോ അതോ വിശാലമായ CC യിലെ സ്കിന്നെരിന്റെ കാറ്റ് ഏറ്റു ചക്കമരത്തില്‍ ഇരിക്കണോ..ചക്കമരത്തില്‍ ഇരിക്കാല്ലേ....??? കാരണം മനശാസ്ത്ര പഠന ലോകത്തെകുള്ള പെണ്‍കുട്ടികള്‍ ഇതുവഴിയാ കടന്നുപോകുന്നത് അവര്‍ക്ക് മാത്രം എന്തെങ്കിലും പ്രത്യേകത ഉണ്ടോ..ഉണ്ട്.." കൂലിപണിഎടുത്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കുടുംബത്തില്‍ നിന്ന് വന്നു ഈ കോഴ്സ് ആരും പഠിക്കില്ല എന്നാണ് വിശ്വാസം അപ്പൊ കാഴ്ചകള്‍ പ്രതീക്ഷക്കും മേലെയാണല്ലോ അല്ലെ...?? ഇരുന്നു ക്ഷീണിച്ചാല്‍ ഒന്ന് കയറ്റത്തെക്ക് നടകുന്നത് നല്ലതാ സൊ നടന്നോളൂ കൂട്ടിനു ആരെയെങ്കിലും കിട്ടുംന്നേ...നടന്നു കയറുന്നത് തീരെ പരിചയമില്ലാത്ത ഒരു സ്ഥലത്തേക്കാണ്‌ " ലൈബ്രറി " എന്നാണ് പേര്..ഉള്ളു ഒരുപാടു കണ്ട പരിചയം ഇല്ല ക്ലാസ്സ്‌ കട്ട്‌ ചെയ്തു നടക്കുമ്പോ പ്രിന്‍സിപ്പല്‍ പിടിക്കാന്‍ ഓടിചിടുമ്പോള്‍ കയറി ഒളിക്കുന്ന ഒരിടം..അവടെ പുള്ളി വരില്ല എന്താണെന്നു ആവോ?...പിന്നെ ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ സമയത്ത് കച്ചേരിമാളികയും,NR ഉം AB യും ഒകെ ഒന്ന് വിസിറ്റ് ചെയ്താല്‍ കാഴ്ചകള്‍ ഒരുപാടുണ്ട് പിന്നെ കച്ചേരിമാളികയില്‍ സൂക്ഷിച്ചു നടക്കുക അല്ലെങ്കില്‍ തൂക്കുമരം ഉറപ്പാണേ..(പഴയ കഥകളില്‍ കേട്ടതാണ്)..എല്ലാ കെട്ടിടങ്ങളിലും കയറി ഇറങ്ങാം എന്ന വ്യാമോഹം വേണ്ട കാരണം അവിടെ ഒരു വെയ്റ്റിംഗ്ഷെഡ്‌ ഉണ്ട് അവിടെ ബോയ്സ്നു കയറാന്‍ അനുവാദമില്ല..അല്ലേലും ഈ പരദൂഷണം പറയുന്ന സ്ഥലത്ത് നമ്മള്‍കെന്തുകാര്യം എന്നാണ് ഇതിനുള്ള ആണ്പുലികളുടെ മറുപടി...അല്ല ഇനിയിപ്പോ ഈ പെണ്പുലികളെ ഒളിച്ചു ഇരിക്കാന്‍ ഒരിടം വേണം എങ്കില്‍ നേരെ നമ്മുടെ ചാക്കോസ് ഹോസ്റ്റലില്‍ലേക്ക് വിട്ടോ..ഒരു താന്‍സിറാണിമാരും അവിടെ വരാന്‍ ധൈര്യപെടില്ല...!!

അയ്യോ 3.30 ആയി കോളേജ് വിട്ടു..എങ്ങനെയും കോളേജിന്റെ മുന്പിലെത്തണം..സെന്റ്‌ സേവ്യെഴ്സ് കുട്ടികള്‍ ചിരിക്കുന്ന മുഘത്തോടെ വെല്‍ക്കം എന്ന ബോര്‍ഡും വെച്ച ചുവന്ന ബസില്‍ ഇപ്പൊ എത്തും...വിശേഷങ്ങള്‍ തീരുന്നില്ല..കഥകള്‍ അവസാനികുന്നില്,,കാരണം..യൂ സി കോളേജിന്റെ അരങ്ങിലെയും അണിയറയിലെയും വിശേഷങ്ങള്‍ക്ക് ഒരിക്കലും ഒരവസാനമില്ല...!!

അപ്പൊ..അളിയാ ശെരി..കാണാമെടാ..പിന്നെ എല്ലാ നവംബറിലെയും രണ്ടാം ശനിയാഴ്ച എവിടെയാണ് എങ്കിലും ഈ മഹാഗണിചോട്ടില്‍ എത്തണം..കാരണം അന്നാണ് ഇനിയുള്ള നമ്മുടെ ദിവസം " A UC YAN OLD STUDENTS DAY......"


No comments:

Post a Comment