Monday 28 October 2013

ബാച്ച്ലര്‍



പ്രിയപ്പെട്ട പൌരന്‍മാരെ പൌരത്തികളെ,

ഇനി കാണുമ്പോള്‍...,...മിണ്ടുമ്പോള്‍,...ചാറ്റുമ്പോള്‍,,.." കല്യാണം ഒന്നുമായില്ലേ ? ഒതുങ്ങികൂടാനുള്ള സമയം ആയില്ലേ..? എന്നിങ്ങനെയുള്ള ക്രൂരമായ ചോദ്യങ്ങള്‍ കൊണ്ട് ബാച്‌ലര്‍ ജീവിതത്തിന്റെ സുഖം കളയാന്‍ നോക്കരുതേ.. ചോദിക്കാന്‍ ആണെങ്കില്‍ എന്തൊക്കെയുണ്ട്.. പാമോയിലില്‍ കേസ് പിന്‍വലിചതിനെക്കുറിച്ച് ചോദിക്കൂ..അല്ലെങ്കില്‍ KSRTC ക്ക് സബ്സിഡി കിട്ടാത്തതിനെ കുറിച്ച് ചോദിക്കു അതിനും ഉത്തരം തരാം...ഇതുമല്ലെങ്കില്‍ ഒബാമ ചമ്മിപോയതിനെകുറിച്ച് ചോദിക്ക് അതിനും ഉത്തരം തരാം...അല്ലാതെ ഇത് മനപൂര്‍വ്വം പാവപെട്ട ബാച്ചിലേര്‍സ്നെ തേജോവധം ചെയ്യാനായിട്ട്......ഇനി കുറെ പേരുണ്ട് ഞങ്ങളുടെ കൂടെ എല്ലാത്തിനും കൂടെ നിന്നിട്ട് ഒരു ദിവസം ഒരു ലോഡ് പ്രാരാബ്ധവും തലയിലേറ്റി നെറ്റിയില്‍ " Married " എന്നൊരു ഫ്ലക്സും അടിച്ചു " മതിയക്കെടാ ഈ അടിച്ചുപൊളി ജീവിതം,പോയി കെട്ടി ഒരു കുടുംബം ആയിട്ടു ജീവിക്കാന്‍ നോക്ക് " എന്ന് പറയുന്ന ബൂര്‍ഷ്വാസികള്‍...,..അവരോടു പറയാന്‍ ഒന്നേയുള്ളൂ ഇതിലും ഭേദം ഞങ്ങളെ കുരിശില്‍ തറച്ചു കുന്തം കൊണ്ട് കുത്തിനോവികുന്നതാണ് നല്ലത്...!!

കല്യാണത്തിനുള്ള പ്രഷര്‍ ന്യായമായ രീതിയില്‍ വീട്ടില്‍ അച്ഛനും അമ്മയും പിന്നെ ബന്ധുക്കളും തരുന്നുണ്ട്..അത് തന്നെ താങ്ങാന്‍ ആകുനില്ല അപ്പോഴാണ് ഇവിടെയും അതെ ചോദ്യം.. സത്യത്തില്‍ ഈ ലോകത്തിനു...നിങ്ങള്ക്ക് ഞങ്ങളോട്,,ബാചിലേര്‍സ്നോട് അസൂയ അല്ലെ? അതെ അതാണ് സത്യം..അതുകൊണ്ട് മൈ ഡിയര്‍ ബാച്ചിലേര്‍സ് ഡോണ്ട് മൈന്‍ഡ് ദീസ് ബ്ലഡി കൊസ്റ്റിന്‍സ്...!!

Enjoy the life...Proud to be a Bachelor....!!!



No comments:

Post a Comment