.....feeling happy...!!
.....feeling sad...!!
.....feeling excited...!!
....is at banglore...!!
....Missing Bangok..!!
എന്നിങ്ങനെയുള്ള ഇമോഷന്‍സ് ഫേസ്ബുക്കിലൂടെ പെട്ടെന്ന് പ്രകടിപ്പിക്കുന്ന ഒരു പയ്യനെ കണ്ടു..കക്ഷിയെ നേരത്തെ അറിയാം..പക്ഷെ അവന് എങ്ങനെ. bangok..?? banglore..?? ഒരുപാടു ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല..കണ്ടപ്പോ കുറച്ചു ജിജ്ഞാസയോടെ ചോദിച്ചു ഇപ്പൊ എന്താ ചെയ്യണേ? ഏത് കമ്പനിയിലാ വര്‍ക്ക് ചെയ്യണേ..?? അവന് ഒരു ചിരി...എന്നിട്ടൊരു ഡയലോഗ് കമ്പനിയിലോ ഞാനോ..?? പത്താം ക്ലാസ്സ് തോറ്റതില്‍ പിന്നെ ഞാന്‍ നമ്മുടെ ജിനീഷ്ചേട്ടന്റെ കൂടെ പെയിന്റിംഗ്നു പോണു...ഹേ..അപ്പൊ..ഫീലിംഗ്സ്..?? ലോക്കെഷന്‍സ്..?? എന്റെ മുഘഭാവം കണ്ടു അവന് പോക്കെറ്റില്‍ നിന്ന് ഒരു മഞ്ഞ നിറമുള്ള മൊബൈല്‍ എടുത്തിട്ട് പറഞ്ഞു..എന്റെ അണ്ണാ ഇതാണ് എന്റെ പണിയായുധം..ഇതും ഫേസ്ബുക്കും, നെറ്റ് ഓഫര്ഉം ഉണ്ടെങ്കില്‍ ആര്‍ക്കും എന്ത് വികാരവും എപ്പോ വേണേലും വരുത്താം..ലോകത്തിന്റെ എവടെ വേണേലും പോകാം..എന്തിനെയും, ഏതിനെയും മിസ്സ് ചെയ്യാം..." അല്ലാതെ ഞാന്‍ ഈ പ്രാരാബ്ധവും വെച്ചിട്ട് എന്ത് Excited..???
ഓ..ഗ്രേറ്റ്..,..കീപ് ഇറ്റ് അപ്പ് ഡിയര്‍ എന്നും പറഞ്ഞു ആ സംഭാഷണത്തില്‍ നിന്നും Loggout ചെയ്തു ഞാന്‍ നടന്നുനീങ്ങിയപ്പോള്‍ മനസ്സിലോര്‍ത്തു...." പണ്ടൊക്കെ പൊക്കിവിടാന്‍ ആളു ഉണ്ടെങ്കില്‍ ആര്‍ക്കും എവിടെയും പോകാം..പക്ഷെ ഇന്ന് ഒരു ഫേസ്ബുക്ക് യൂസര്‍ നെയിമും പാസ്സ്വേര്ഡ്ഉം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും......?????
വാല്‍കഷണം: കണ്ടറിയാത്തവര് കൊണ്ടറിഞ്ഞെക്കും...അതുകൊണ്ട് ഒരുപാടു കാണാന്‍ നില്‍ക്കാതിരിക്കുകയാണ് ബുദ്ധി....!!!
Good attempt
ReplyDelete